കാസർഗോഡ് : കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം ലൈവ്‌ലി ഹുഡ് പദ്ധതിയില്‍ ബ്ലോക്ക് കോര്‍ഡിനേറ്ററുടെയും ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്ററുടെയും ഒഴിവുണ്ട്. 

  • വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും 
  • പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

മഞ്ചേശ്വരം, പരപ്പ, കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളിലാണ് ഒഴിവുകളുളളത്. മഞ്ചേശ്വരം ബ്ലോക്കിലെ ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം,കന്നട ഭാഷകളില്‍ പ്രാവിണ്യം ഉണ്ടായിരിക്കണം.

പ്രായ പരിധി:
  • 18 നും 30 നുമിടയില്‍ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം ?
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 29 ന് വൈകിട്ട് അഞ്ചിനകം mkspksd20@gmail.com എന്ന മെയിലിലേക്ക് അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7025104605, 04994 256 111 എന്ന നമ്പറില്‍ ബന്ധപ്പെടണം.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here