വീഡിയോ എഡിറ്റര്‍ തസ്തികയിലെ ഉയര്‍ന്ന പ്രായപരിധി 35 ഉം ഇന്റേണ്‍ഷിപ്പിന് 30 വയസ്സുമാണ്.
വീഡിയോ എഡിറ്റര്‍ നിയമനം ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ്. പ്രതിമാസം 20,065 രൂപ ശമ്പളം സൗജന്യ താമസ സൗകര്യം നല്‍കും. ന്യൂസ് ക്ലിപ്പുകള്‍ തയ്യാറാക്കല്‍, ലൈവ് ട്രാന്‍സ്മിഷന്‍ സ്വിച്ചിംഗ്, ഓണ്‍ലൈന്‍ എഡിറ്റിംഗ്, വീഡിയോ ഫൂട്ടേജിന്റെ അപ്‌ലോഡിങ്, ഡോക്യുമെന്ററികള്‍ തയ്യാറാക്കല്‍, സോഷ്യല്‍മീഡിയയ്ക്കു വേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകള്‍ തയ്യാറാക്കല്‍ എന്നിവയാണ് ചുമതലകള്‍.
പ്ലസ് ടു, വീഡിയോ എഡിറ്റിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. ന്യൂസ് പോര്‍ട്ടല്‍/ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വാര്‍ത്താധിഷ്ഠിത വീഡിയോ തയ്യാറാക്കുന്നതിലും എഡിറ്റിംഗിലും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍ഷിപ്പിന് ഒരു വര്‍ഷത്തേക്കാണ് നിയമനം. താമസം സൗജന്യമായിരിക്കും. മാസം 10,000 രൂപ വേതനം. പ്രായ പരിധി 30 വയസ്.
പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഐ.എല്‍.ഡി.എം വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാം. വീഡിയോ എഡിറ്റിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
ഇ മെയില്‍: ildm.revenue@gmail.com അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 17. അഭിമുഖം, എഴുത്തുപരീക്ഷ ജൂലൈ 20. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en