ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കുടുംബശ്രീ
- തസ്തികയുടെ പേര്: സര്‍വ്വീസ് പ്രൊവൈഡര്‍, സെക്യൂരിറ്റി ഓഫീസര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, ജി. ആര്‍. സി. റിസോഴ്‌സ്‌പേഴ്‌സണ്‍, ക്രൈം മാപ്പിംഗ് റിസോഴ്‌സ്‌പേഴ്‌സണ്‍
- ജോലിയുടെ തരം : കേരള സർക്കാർ
- ജോലി സ്ഥലം : കേരളം
- ശമ്പളം : As Per Norms
- അപേക്ഷിക്കുന്ന രീതി :
- അവസാന തീയതി : 24 ജൂലൈ 2024
ജോലിയുടെ വിശദാംശങ്ങൾ
പ്രായപരിധി : Kudumbashree Recruitment 2024
- 25 നും 45 വയസ്സിനുമിടയില്‍ (പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
1. സര്‍വ്വീസ് പ്രൊവൈഡര്‍
4. ജി. ആര്‍. സി. റിസോഴ്‌സ്‌പേഴ്‌സണ്‍ – മോഡല്‍ ജി ആര്‍ സി റിസോഴ്‌സ്‌പേഴ്‌സണ്‍
- യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കില്‍ കുറയാതെ റെഗുലര്‍ ബിരുദം, കുടുംബശ്രീ മിഷനില്‍ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിപരിചയം.
- എസ് എസ് എൽ സി , സമാന തസ്തികയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം.
- കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറായി 2 പ്രവൃത്തിപരിചയം. അല്ലെങ്കില്‍ 50% മാര്‍ക്കില്‍ കുറയാതെ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി/ വിമന്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും നേടിയ ബിരുദാനന്തരബിരുദം.
- അല്ലെങ്കില്‍ പ്രിഡിഗ്രി/പ്ലസ്ടു പാസ് , ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനം, കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പംഗമായിരിക്കണം, ഒഴിവുള്ള സി. ഡി. എസിലെ (കൊന്നത്തടി, ചിന്നക്കനാല്‍, ദേവികുളം ഇടമലക്കുടി) നിവാസിയായിരിക്കണം.
- ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ ബിരുദം, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയണ് യോഗ്യത ( ഒഴിവുകൾ -വെള്ളത്തൂവല്‍, കരിമണ്ണൂര്‍, വെള്ളിയാമറ്റം)
- 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6 സി. ഡി. എസുകളില്‍ ക്രൈം മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ സി ഡി എസുകളിലും 6 ക്രൈം മാപ്പിംഗ് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവുണ്ട്. 3 മാസത്തേക്കുള്ള വിവര ശേഖരണമാണ് നടത്തുക.
- യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ പഠനത്തില്‍ നേടിയ ബിരുദം, (2) കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, (3) ഡി. റ്റി. പി. മലയാളം, എം എസ് ഓഫീസ് പ്രാവീണ്യം. സര്‍വ്വേയിലും, ഡാറ്റ വിശകലനത്തിലും മുന്‍ പരിചയമുള്ളവര്‍ക്കും ഒഴിവുള്ള ക്രൈം മാപ്പിംഗ് സി ഡി എസുകളിലെ (അടിമാലി, മുന്നാര്‍, പീരുമേട്, അറക്കുളം, കരുണാപുരം, ഉടുമ്പന്നൂര്‍ ) നിവാസികള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
- ഗ്രൂപ്പ് ചര്‍ച്ചയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ, സി.ഡി.എസ്സുകളില്‍ നിന്നോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അവസാന തീയതി ജൂലൈ 24 വൈകുന്നേരം 5 വരെ.
25 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ള, ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരാരയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം. എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇവ ഉള്ളടക്കം ചെയ്യേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ ,തപാല്‍ മുഖേനയോ 2024 ജൂലൈ 22-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
നിയമനം ലഭിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഹോണറേറിയം ലഭ്യമാക്കുന്നതാണ്. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി ജില്ല പിന്‍കോഡ്.685603 ഫോണ്‍ 04862 232223