അധ്യാപക ഒഴിവ്

തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ, മലയാളത്തിൽ ബിരുദം, ബി.എഡ്. / ബിടി / എൽ.ടി, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം.

ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി -1) സംവരണം ചെയ്ത് തസ്തികയിൽ ഹിന്ദി ബിരുദമുള്ളവർക്കാണ് അവസരം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കേൾവിക്കുറവ് -1) സംവരണം ചെയ്ത് തസ്തികയിൽ, ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ എതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് വിജയവും, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അവസരമുണ്ട്. 18 നും 40 നുമിടയിലാവണം പ്രായം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം.


പോളിടെക്നിക്കിൽ ലക്ചറർ ഒഴിവ്

കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.



ഇൻസ്ട്രക്ടർ ഒഴിവ്

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.



താൽക്കാലിക അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക്പ്ലേസ് സ്കിൽ താത്ക്കാലിക അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളുകളിലെ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 24ന് കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോമും, വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.



താത്കാലിക റിസർച്ച് സ്റ്റാഫ്

തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു റിസർച്ച് സ്റ്റാഫിനെ നിയമിക്കുവാൻ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. യോഗ്യത: ബി.ടെക്, എം.ടെക്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gectcr.ac.in) സന്ദർശിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 24.