ജില്ലയിൽ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനായി ഫീൽഡ് തല ഉദ്യോഗസ്ഥരെ നിയമിക്കുന്നു.

മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്: യോഗ്യത: എംബിഎ അല്ലെങ്കിൽ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

ലിഫ്റ്റിങ് സൂപ്പർവൈസർ: യോഗ്യത: പ്ലസ് ടു.


അപേക്ഷകർക്ക് ഒക്ടോബർ ഒന്നിന് 30 വയസ്സ് കവിയരുത്.

നിലവിൽ കുടുംബശ്രീ ബ്രോയിലർ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ(കെബിഎഫ്പിസിഎൽ) ഇതേ തസ്തികയിൽ മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

  

ഉദ്യോഗാർഥികൾ വെള്ള പേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ നവംബർ നാലിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ബിഎസ്എൻഎൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-രണ്ട് എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കണം. 

ഫോൺ: 0497 2702080

Official Notification : Click Here