തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ ലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


യോഗ്യത: സയൻസ് വിഷയത്തിൽ 12th ക്ലാസ് പാസായിരിക്കണം, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ ഡിഗ്രി / ഡിപ്ലോമ, ഒരു ഗവൺമെന്റ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിനു കീഴിൽ ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രോജക്ടിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം, ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രൊജക്ടിൽ ഡയറ്റീഷ്യനായി കുറഞ്ഞത് 2 വർഷത്തെ സേവന പരിചയം, ക്ലിനിക്കൽ ട്രയൽസിനുള്ള ജി.സി.പി സർട്ടിഫിക്കറ്റ്.

ഒരൊഴിവാണുള്ളത്.

പ്രായപരിധി 40 വയസ്സാണ്.  

പ്രതിമാസ വേതനം 28,000 + 18 ശതമാനം എച്ച്.ആർ.എ. 

താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2528855, 2528055



ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ

എറണാകുളം: ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .

താല്പര്യമുള്ള ബി എച്ച് എം എസ്, ടി സി എം സി രജിസ്ട്രേഷൻ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.



താല്പര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10 മുതൽ ഫെബ്രുവരി 17-ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റർ ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫെബ്രുവരി 25ന് രാവിലെ 10ന് ഓൺലൈനായി പരീക്ഷ നടക്കും.

പരീക്ഷയുടെ ലിങ്ക് ഉദ്യോഗാർത്ഥികളുടെ ഇ - മെയിൽ വിലാസത്തിൽ നൽകും.
ഓൺലൈൻ പരീക്ഷയിൽ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് ഇൻറ്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക.