കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കാഴ്ച പരിമിതി വിഭാഗത്തിനായി ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.


ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ്/ കൊമേഴ്സ്/ ആർട്സ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡേറ്റാ ബേസ് മാനേജ്‌മെന്റ് സിസ്റ്റം (111 പ്ലസ്) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് സർട്ടിഫിക്കറ്റാണ് യോഗ്യത.

മേൽ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലയിലെ 18-41 പ്രായപരിധിയുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകളിൽ 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.



ക്രഷ് വര്‍ക്കര്‍ / ക്രഷ് ഹെല്‍പ്പര്‍ നിയമനം

അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂര്‍, പഞ്ചായത്ത് വാര്‍ഡ് എട്ടിലെ 10-ാം നമ്പര്‍ അങ്കണവാടിയിലേക്കും, കാലടി പഞ്ചായത്തിലെ വാര്‍ഡ് 15 ലെ 44-ാം നമ്പര്‍ അങ്കണവാടിയിലേക്കും, തുറവൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒമ്പതിലെ 62-ാം നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കമാലി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ടിലെ 79 -ാം നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് വര്‍ക്കര്‍ / ക്രഷ് ഹെല്‍പ്പര്‍മാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

  

അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് /മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 25-ന് വൈകിട്ട് അഞ്ചുവരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.