കാർഷിക വിജ്ഞാന വ്യാപനം, അഗ്രോണമി, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, കാർഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോർഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം.
58 വയസിൽ താഴെ ഉള്ള അപേക്ഷകർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.
പ്രതിഫലം പ്രതിമാസം 50,000 രൂപ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 20 നകം ഡയറക്ടർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. nodalatmakerala@gmail.com എന്ന ഇ-മെയിലേക്കും അപേക്ഷ സമർപ്പിക്കണം.