അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കരുവാരക്കുണ്ട് പഞ്ചായത്തിൽ മരുതിങ്ങൽ അങ്കൺവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിൽ നിയമിക്കുന്നതിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 18-35 പ്രായപരിധിയിൽ ഉള്ളവരും കരുവാരകുണ്ട് പഞ്ചായത്തിലെ 11-ാം വാർഡിലെ സ്ഥിരതാമസക്കാരുമായിരിക്കണം.


ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസ്, കരുവാരക്കുണ്ട് പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത, മറ്റു മുൻഗണനകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ, സ്ഥിര താമസം തെളിയിക്കാൻ പഞ്ചായത്ത് / വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

  

ഏപ്രിൽ 25 വെകീട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് കാളികാവ് അഡീഷണൽ, കരുവാരക്കുണ്ട് പി.ഒ, പിൻ-676523.

കൂടുതൽ വിവരങ്ങൾ കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭിക്കും