ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഓപ്പറേറ്റർ നിയമനം

ഇ.എഫ്.എം.എസ്. ഓപ്പറേറ്റർ നിയമനം.: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ ഓഫീസിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇ.എഫ്.എം.എസ്. ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 62 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.


യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം (തൊഴിലുറപ്പ് പദ്ധതിയിലുള്ള അധിക പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന)

പ്രതിമാസ വേതനം: 24,040 രൂപ. 

യോഗ്യതയുള്ളവർ ഏപ്രിൽ 15 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.

അപേക്ഷ വിലാസം

വിലാസം: ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, പി.എ.യു. ജില്ലാ പഞ്ചായത്ത്, കോട്ടയം- 686002. ഫോൺ: 0481-2973028.


ഭാരതീയ ചികിത്സാ വകുപ്പിൽ ഉൾപ്പെടെ അവസരം

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (45 വയസ്സ് താഴെ ഉള്ള) ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു.

ഏപ്രില്‍ 24 ന് സ്പീച്ച് തെറാപ്പിസ്റ്റ് (3) ഫിസിയോ തെറാപ്പിസ്റ്റ് (2) ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (1) തസ്തികകളിലേക്കും 25 ന് ഫാര്‍മസിസ്റ്റ് (1) തസ്തികയിലേക്കും 26 ന് ഹെല്‍പ്പര്‍ (1) തസ്തികയിലേക്കുമുള്ള കൂടികാഴ്ച നടക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും, പകര്‍പ്പും, സഹിതം കൂടികാഴ്ച്ചയില്‍ പങ്കെടുക്കാം.


കൂടിക്കാഴ്ച്ച അതത് തീയതികളില്‍ രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ (ഐഎസ്എം) ഓഫീസില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04952371486 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.