വർക്ക് എക്‌സ്പീര്യൻസ് ടീച്ചർ നിയമനം

ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അധ്യായന വർഷത്തിലേക്ക് വർക്ക് എക്‌സ്പീരിയൻസ് ടീച്ചർ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

  

എസ്.എസ്.എൽ.സിയും വർക്ക് എക്‌സപീര്യൻസ് ടീച്ചർ തസ്തികയിൽ പി.എസ്.സി നിഷ്‌കർഷിച്ചിരിക്കുന്ന സാങ്കേതിക യോഗ്യതകളും കെ-ടെറ്റ്- IV യോഗ്യതയുള്ളവർ 22നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണ് പ്രതിഫലം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ,വയസ്സ്, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം.

മെയ് 12 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിലാസം- ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, ഒന്നാം നില,മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി.ഓ, തൃശ്ശൂർ, 680307

ഫോൺ- 0480 2960400,0480 2706100.

  

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം ഗവ ആർടിസ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് കോമേഴ്സ്, കമ്പ്യൂട്ടർ ആ പ്ലിക്കേഷൻ.ബിസിനസ് അഡ്മിനിസ്‌ട്രേഷൻ മാത്തമാറ്റിക്‌സ് ഇലക്ട്രോണിക്‌സ്, വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ പൂരിപ്പിച്ച ബിയോഡേറ്റയും യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി തപാൽ മുഖേനയോ നേരിട്ടോ കോളേജിൽ സമർപ്പിക്കണം.

    

അപേക്ഷ officetanur@gmail.com എന്ന ഇമെയിൽ വഴിയും സമർപ്പിക്കാം. ബയോഡാറ്റയുടെ മാതൃക https://gctanur.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. നെറ്റ്, പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെ പരിഗണിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0494 2582800, 9188900200.